CLOSE

പാലക്കാട് പല്ലശ്ശനയില്‍ ബിജെപി സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു

Share

പാലക്കാട് : ജില്ലയില്‍ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാര്‍ഡ് കൂടല്ലുര്‍ ബിജെപിയില്‍ നിന്ന് സിപിഐ എമ്മിന്റെ കെ മണികണ്ഠന്‍ തിരിച്ചുപിടിച്ചു. ചെര്‍പ്പുളശേരി നഗരസഭ 23 -ാം വാര്‍ഡ് കോട്ടക്കുന്നില്‍ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ എമ്മിന്റെ ബിജീഷ് കണ്ണന്‍ വിജയിച്ചത്. പോള്‍ ചെയ്ത വോട്ട് 793. ബിജീഷ് കണ്ണന്‍ 587. യുഡിഎഫ് 168, ബിജെപി 38. കൂടല്ലൂര്‍ വാര്‍ഡില്‍ ഭൂരിപക്ഷം: 65. പോള്‍ ചെയ്ത വോട്ട് 1114. കെ മണികണ്ഠന്‍ 559, ബിജെപി 494, യുഡിഎഫ് 61. രണ്ടിടത്തും എല്‍ഡിഎഫാണ് ഭരണത്തില്‍.

Leave a Reply

Your email address will not be published.