CLOSE

കുരങ്ങുപനിയെന്ന് സംശയം; 5 വയസുകാരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

Share

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഞ്ചു വയസുകാരിക്ക് കുരങ്ങുപനി എന്ന സംശയത്തെ തുടര്‍ന്ന് സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു.

ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കുരങ്ങുപനിയെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. നിലവില്‍ രാജ്യത്ത് കേസുകള്‍ ഒന്നും ഇല്ലെങ്കിലും ലോകത്ത് വിവിധ രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. രോ?ഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സാമ്ബിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം എന്നിവ ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published.