CLOSE

രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ വീണ്ടും വര്‍ധനവ്; 8582 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Share

ഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിദിന കണക്കില്‍ വീണ്ടും വര്‍ധന. 8582 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ട്. ടിപിആര്‍ 2.71 ശതമാനമായി ഉയര്‍ന്നു.അതിനിടെ കോവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരണമെന്ന് ഓര്‍മ്മിപ്പിച്ച് കേന്ദ്രം രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കണക്കില്‍ 40 ശതമാനം വര്‍ധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്. പരിശോധനയും വാക്‌സിനേഷനും കൂട്ടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.