കണ്ണൂര്‍ :പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ വിദേശത്തു ദേശത്ത് ജോലി ലഭിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചു. ശ്രീകണ്ഠാപുരം സെന്ററില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു. വിദേശ കമ്പനിയില്‍ ജോലി ലഭിച്ച വി.വി വൈശാഖിന് ഉപഹാരം നല്കി. ശ്രീ ശങ്കരാചാര്യയുടെ യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സായ വൈബ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിക്കാണ് വിദേശത്ത് ജോലി ലഭിച്ചത്.