CLOSE

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87 ശതമാനം

Share

തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865പേര്‍ ഉന്നത വിജയം നേടി. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. ആകെ 4,22,890 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. വിജയശതമാനം: സയന്‍സ് 86.14%, ഹുമാനിറ്റീസ് 76.65 %, കൊമേഴ്‌സ് 85.69 %. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 81.72 ശതമാനമാണ് വിജയം. എയിഡഡ് സ്‌കൂളുകളില്‍ 86.02 ശതമാനവും അണ്‍ എയിഡഡ് സ്‌കൂളുകളില്‍
81.12 ശതമാനവുമാണ് വിജയം.

വിജയശതമാനത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ 87.79 ശതമാനം. കുറവ് വയനാട് ജില്ലയില്‍ 75.07 ശതമാനം. 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 136ആയിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയില്‍.

ഉച്ചയ്ക്ക് 12 മുതല്‍ ഓണ്‍ലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവില്‍ 4,22,890 പേരും വിഎച്ച്എസ്ഇയില്‍29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.