കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വടിവാളുമായി കാറില്‍ കറങ്ങുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ കൊടവലം തട്ടുമ്മല്‍ ഹൗസിലെ പി രാജ ഹരി (31)യെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ.ആര് ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12.45 ന് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടയിലാണ് കണ്ടെത്തിയത്. കെ.എല്‍ – 14 ടി 1334 കാറില്‍ മടിയന്‍ ഭാഗത്തുനിന്നും പുതിയ കോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ ആണ് വടിവാള്‍ സൂക്ഷിച്ചിരുന്നത്. 60 സെന്റീമീറ്ററോളം നീളം വരുന്ന വലിയ പിടിയോട് കൂടിയ വടിവാളാണ് പിടികൂടിയത്. വാള് എവിടെക്ക്, എന്തിന് കൊണ്ട് പോകുന്നുവെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലിസ് പറഞ്ഞു.