CLOSE

കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കാജനകം; ആരോഗ്യമന്ത്രാലയം

Share

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 28 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ആറ് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കടന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ആദ്യം സ്വീകരിച്ച വാക്‌സിന്‍ തന്നെ ബൂസ്റ്റര്‍ ഡോസായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആര്‍ 4.18 ശതമാനമാണ്. ഒമിക്രോണ്‍ കേസുകള്‍ 2000 കടന്നു. രാജ്യത്ത് 2135 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്രയില്‍- 653 ആണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *