ഹൈദരാബാദില്‍ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അന്‍പതോളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് ഹൈദരാബാദിലാണ് ചര്‍ച്ച. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന് അടക്കുമുള്ളവര്‍ തെലുങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫര്‍മസ്യുട്ടിക്കല്‍,ബിയോടെക്നോളജി, ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനികളാണ്.
തെലുങ്കാനയില്‍ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. കേരളത്തില്‍ നിന്നും കിറ്റക്സ് തെലുങ്കാനയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് തെലുങ്കാനയില്‍ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്.