CLOSE

ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന് അഭിനന്ദനം

Share

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100% നികുതി പിരിച്ച് ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന് പഞ്ചായത്ത് വകുപ്പിന്റെ അനുമോദനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മുഴുവന്‍ നികുതിയും ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പിരിച്ചെടുത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ നേരിട്ടെത്തി അഭിനന്ദിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ഈ നേട്ടം കരസ്ഥമാക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധര്‍, വൈസ് പ്രസിഡന്റ് കെ.ഗീത സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി, ജീവനക്കാര്‍ എന്നിവരും സന്നിഹിതരായി.

Leave a Reply

Your email address will not be published.