രാജപുരം:പറശനിക്കടവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ്തിരിച്ച് വരികയായിരുന്ന ഒട്ടോറിക്ഷ ചുള്ളിക്കര പാലത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്. ഇടക്കടവിലെ KL 14 J 8757 നമ്പര്‍ ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ സുകുമാരന്‍ ചേറ്റുകല്ല് (35), സുകുമാരന്റെ ഭാര്യ റീന (30), അവനിത് ( 7 ), അനുശ്രി (7 ), അഭിനവ് (12 ) എന്നിവരെ സാരമായ പരിക്കുകളോടെ കാഞ്ഞാങ്ങാട് ജില്ലാശുപത്രിയിലും, ഇടക്കടവിലെ മനോജ് (35) നെ പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.