CLOSE

ചെറുവത്തൂരില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു: നിരവധി പേര്‍ക്ക് പരുക്ക്

Share

കാസര്‍കോട്: ചെറുവത്തൂര്‍ മട്ടാലയില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ചെറുവത്തൂരില്‍ മട്ടലായില്‍ ദേശീയ പാതയില്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ഫാത്തിമാ ബസാണ് തലകീഴായി മറിഞ്ഞത്. ഇതൊരു സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടസമയത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. പരുക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു സ്ത്രീക്കും, കുട്ടിക്കും സാരമായി പരുക്കേറ്റു. ഫയര്‍ഫോഴും പോലീസും ഉടന്‍ തന്നെ സ്ഥലത്തെിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published.