കാസര്‍ഗോഡ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മാധ്യമപ്രവര്ത്തകന് മരിച്ചു. യു.എച്ച് സിദ്ദിഖ് (42) ആണ് മരിച്ചത്. കാസര്‍ഗോഡേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട് വച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടറാണ് സിദ്ദിഖ്. തേജസ്, മംഗളം എന്നിവടങ്ങളിലും സിദ്ദിഖ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയിലേക്ക് മാറ്റി.