അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാര് ചേര്‍ന്നാണ് യുഎഇ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അര്‍ധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.