CLOSE

പൊലീസ് മര്‍ദനത്തില്‍ കര്‍ണപടം തകര്‍ന്ന് ഡിവൈഎഫ്ഐ നേതാവ്

Share

ഡിവൈഎഫ്ഐ നേതാവിന് പൊലീസിന്റെ അടിയേറ്റ് കര്‍ണപടം തകര്‍ന്നു. മെഴുവേലി സ്വദേശി മനുവിനെയാണ് ഇലവുംതിട്ട സ്റ്റേഷനിലെ എസ്ഐ അക്രമിച്ചത്. അക്രമത്തില്‍ മനുവിന്റെ ഇടത്തെ കര്‍ണപടമാണ് തകര്‍ന്നത്. വീടിന് സമീപം ജോലി കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അക്രമം. അമ്മയെ ചീത്ത പറഞ്ഞതിന് പ്രതികരിച്ചപ്പോഴാണ് എസ്ഐ മര്‍ദിച്ചത്. രണ്ടു ചെവിക്കും മാറി മാറി അടിച്ചെന്ന് മനു പറഞ്ഞു. മനുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.