പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മോഷണ ശ്രമം. രാത്രിയുടെ മറവില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി വിവിധ ഷാട്ടറുകളുടെ പൂട്ടുകള്‍ കുത്തിപ്പൊളിച്ചാണ് മോഷാടക്കള് വിവിധ മുറികളില്‍ കയറിയത്. പ്രിന്‍സിപ്പലിന്റെയും മാനേജരുടെയും കമ്പ്യൂട്ടര്‍ മുറികളിലെയും ലോക്കറുകള്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചുട്ടുണ്ട്.
കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള സിബിഎസ് ഇ സ്കൂള്‍ ആണിത്. സ്കൂളില്‍ നവീകരണ പ്രവൃത്തികള്‍ നടന്നു വരവേയാണ് സംഭവം. ബേക്കല്‍ പോലിസ് സ്ഥലത്തെത്തി അനേഷണം നടത്തി. സ്കൂളിലെ സി സി ടി വി ദൃശ്യങ്ങള്‍ വിലയിരുത്തി.