തിരുവനന്തപുരം എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു. 99.26 ആണ് വിജയശതമാനം. 44363 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ഥികളില്‍ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. നാലു മണി മുതല്‍ ഫലം വെബ്സൈറ്റുകളില്‍ ലഭ്യമാകും. ഇത്തവണ ഗ്രേസ് മാര്‍ക്കില്ല. ഫോക്കസ് ഏരിയ രീതി അവലംബിച്ച് ഫോക്കസ് ഏരിയയില്‍ നിന്ന് 70 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്.
www.keralaresults.nic.in,
www.keralapareekshabhavan.in