CLOSE

നടന്‍ വി.പി.ഖാലിദ് അന്തരിച്ചു

Share

കൊച്ചി: ചലച്ചിത്ര താരം വി.പി ഖാലിദ് അന്തരിച്ചു. ഷൂട്ടിംഗിനിടെയായിരുന്നു മരണം. ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ക്യാമറാമാന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്. ആലപ്പി തീയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. കോട്ടയം വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയില്‍ പോയ ഇദ്ദേഹം ഏറെ നേരമായിട്ടും വരാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്.

വൈക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എട്ടോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് വി.പി ഖാലിദ്. താപ്പാന, കുട്ടികളുണ്ട് സൂക്ഷിക്കുക, അനുരാഗ കരിക്കിന്‍ വെളളം, സണ്‍ഡേ ഹോളിഡേ, മട്ടാഞ്ചേരി, കക്ഷി അമ്മിണിപ്പിള്ള, വികൃതി തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ.

Leave a Reply

Your email address will not be published.