CLOSE

കാലാവസ്ഥ കനിഞ്ഞില്ല ; ചാകരയ്ക്കായുള്ള കാത്തിരിപ്പ് വെറുതെയായി; ആശ്വാസ ധനസഹായം ഉടന്‍ ലഭ്യമാക്കണമെന്ന് മത്സ്യതൊഴിലാളികള്‍

Share

പാലക്കുന്ന് : കാലാവസ്ഥ ചതിച്ചപ്പോള്‍ പതിവായി കിട്ടാറുള്ള ചാകര ഇക്കുറി ലഭിച്ചില്ല. കാലാവസ്ഥ കടുക്കുമ്പോള്‍ കടല്‍ ഇളകും. തുടര്‍ന്ന് കടല്‍ ശാന്തമാകുമ്പോള്‍ അത് കടപ്പുറത്തിന് ചാകരയാണ്.എല്ലാവര്‍ഷവും ജൂണ്‍ ആദ്യം ചാകര പതിവുള്ളതാണ്. കാലാവസ്ഥയില്‍ വന്ന മാറ്റം ഏറെ ബാധിച്ചത് മീന്‍ പിടുത്തക്കാരെയാണ്.

കടപ്പുറത്ത് മീന്‍പിടുത്ത വലകളുടെ കേടുപാടുകള്‍ തീര്‍ത്ത് അടുത്ത ചാകരയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് ബേക്കലിലെ മത്സ്യതൊഴിലാളികള്‍. ജില്ലയില്‍ കടല്‍ തീര മേഖലകളില്‍ ഇതാണ് സ്ഥിതി. സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സാമ്പാദ്യ ആശ്വാസ പദ്ധതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ 250 രൂപ വീതം അടച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ മെയ് വരെ കിട്ടേണ്ട 1500 ക. വീതമുള്ള ആശ്വാസതുക ഉടന്‍ ലഭ്യമാക്കണമെന്നും കോവിഡ് കാല സമാശ്വാസമായി ഒരു വീടിന് 3000 ക വീതമുള്ള ധനസഹായം ആ വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് വര്‍ധിപ്പിക്കണമെന്നും മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയും ധീവര സഭ കാസര്‍കോട് താലൂക്ക് സെക്രട്ടറിയുമായ ശംഭു ബേക്കല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.