സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. നിയന്ത്രണം കര്‍ശനമാക്കി പൊലീസ് ഉത്തരവിറക്കി. പരിശോധനയും, നടപടിയും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്കി. പൊതുയിടങ്ങള്‍, ആള്‍ക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.