CLOSE

ചുള്ളിക്കര കൂട്ടക്കളത്ത് കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; സ്‌കൂട്ടി യാത്രക്കാരന്‍ മരിച്ചു

Share

ചുള്ളിക്കര കൂട്ടക്കളത്ത് കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടി യാത്രക്കാരന്‍ മരിച്ചു. ചെറുപുഴ ആരംഭനാല്‍ വീട്ടില്‍ അലോഷ്യസ് സാലി ദമ്പതികളുടെ മകന്‍ ജിതിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ചുള്ളിക്കരയില്‍ നിന്ന് ഒടയംചാല്‍ ഭാഗത്തേക്ക് പോകുന്ന കാറും ഒടയംചാല്‍ ഭാഗത്ത് നിന്ന് രാജപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടിയുമാണ് തമ്മിലിടിച്ചത്.

ഇന്റീരിയര്‍ വര്‍ക്ക് തൊഴിലാളിയായ യുവാവ് പരപ്പ ഏഴാംകുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പാണത്തൂരിലേക്ക് പോകുമ്പോഴാണ് ചുള്ളിക്കര കൂട്ടകളത്ത് വച്ച് എതിരെ വന്ന കാര്‍ ഇടിച്ചത്. ഉടനെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.