വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടത് വൈകാരിക പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി പികെ കുഞ്ഞാലിക്കുട്ടിയാണ് സബ്മിഷനായി വിഷയം അവതരിപ്പിച്ചത്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് മുസ്ലിം സംഘടനകള്‍ നടത്തിയത്. നടപടിയില്‍ നിന്ന് പിന്മാറണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിയ്ക്കുകയും ചെയ്തു. യോഗത്തിലും സംഘടനകള്‍ ഈ നീക്കത്തെ എതിര്‍ത്തു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. ഭേദഗതിക്കുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു എന്ന് കുഞ്ഞാലിക്കുട്ടി സബ്മിഷനായി ചൂണ്ടിക്കാട്ടിയപ്പോള്‍ വഖഫ് നിയമനത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.