രാജപുരം: കള്ളാര്‍ പഞ്ചായത്ത് (ആടകം) രണ്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലവിലുള്ള സീറ്റ് നിലനിര്‍ത്തിക്കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി അബ്രാഹം വിജയിച്ചു. വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 ന് പഞ്ചായത്താഫീസില്‍ നടന്നു. വാര്‍ഡില്‍ ആകെയുള്ള 1178 വോട്ടില്‍ 939 വോട്ടുകള്‍ പോള്‍ ചെയ്തു. എല്‍ ഡി എഫ്-441, യു ഡി എഫ്-408, ബിജെപി-90 എന്നിങ്ങനെയാണ് വോട്ടിങ്. 33 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി അബ്രാഹം വിജയിച്ചത്. 79.71 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്.