ന്യൂഡല്‍ഹി ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുന്‍ രാഷ്ട്രപതി തന്റെ കസേരയില്‍നിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി.
സത്യപ്രതിജ്ഞാ റജിസ്റ്ററില്‍ രാഷ്ട്രപതി ഒപ്പിട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമാണെന്ന് ദ്രൗപദി മുര്‍മു രാഷ്ട്രപതിയായശേഷമുള്ള ആദ്യ പ്രസംഗത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രയത്നിക്കണമെന്നും അവര്‍ പറഞ്ഞു. 11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.