രാജപുരം ; പടിമരുതില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ബസ് ഡ്രൈവര്‍ മരിച്ചു. സ്വകാര്യ ബസ് ഡ്രൈവര്‍ ഒടയംചാലിലെ ഗണേശന് (55) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഓട്ടോ രാവിലെ പടിമരുതില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേശനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. സിഐടിയു പാണത്തൂര്‍ ഡിവിഷന് കമ്മിറ്റി അംഗമാണ്.