ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ വെച്ച് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ കീരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവാകും. മരണസമയത്ത് ചാള്‍സ് രാജകുമാരനും ചാള്‍സിന്റെ ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. രാജ്ഞിയുടെ വിയോഗത്തോടെ ബ്രിട്ടന്‍ കണ്ണീരണിഞ്ഞു. യു.കെ.യില്‍ പത്തു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.