CLOSE

മുന്‍ മന്ത്രി എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു

Share

കോട്ടയം : ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും വനം വകുപ്പ് മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫസര്‍ എന്‍.എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയില്‍ എത്തിച്ച് പൊതു ദര്‍ശനത്തിനു വെയ്ക്കും.

സംസ്‌കാരം നാളെ (14-09-2022 ബുധന്‍) ഉച്ചകഴിഞ്ഞ് 2:00-ന് വസതിയില്‍ നടക്കുന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും. പ്രവിത്താനം ആദോപ്പള്ളില്‍ കുടുംബാംഗം ആയ മോളിയാണ് ഭാര്യ

കോണ്‍ഗ്രസ്സ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ അതിന്റെ കുത്തകക്കാരനായി അറിയപ്പെട്ടിരുന്ന പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.