പരപ്പ: കനകപ്പള്ളിയില്‍ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് ഇടിച്ച് രണ്ടു പേര് മരിച്ചു. തുമ്പയിലെ നാരായണന്റെ മകന് ഉമേഷ് (22) പരേതനായ അമ്പാടിയുടെ മകന് മണികണ്ഠന് (18) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. രണ്ടു പേരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍. വെള്ളരിക്കുണ്ട് എസ് ഐ എം.പി.വിജയകുമാര്‍ സംഭവസ്ഥലത്തെത്തി.