കാഞ്ഞങ്ങാട്: മടിക്കൈ മലപ്പച്ചേരിയില്‍ പുനരധിവാസ കേന്ദ്രം നടത്തിവന്ന സാമൂഹ്യപ്രവര്‍ത്തകന്‍ എം.എം ചാക്കോ (56) അന്തരിച്ചു. ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അന്ത്യം. കോവിഡ് കാലത്ത് ഉള്‍പ്പെടെ പാവങ്ങള്‍ക്ക് അത്താണിയായിരുന്നു. വര്‍ഷങ്ങളായി ഇവിടെ പുനരധിവാസ കേന്ദ്രം നടത്തി വരുന്നു മലപ്പച്ചേരി ന്യൂ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറാണ്. ചാക്കോ മുല്ലക്കുടിയില്‍ ടി എന്‍ ജി പുരസ്കാര മുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മൃതസംസ്കാരം പിന്നീട്.
ചികിത്സയിലായിരുന്ന ഭാര്യാമാതാവ് ഇന്നലെ വൈകിട്ടോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ അന്തരിച്ചിരുന്നു. വൈകിട്ട് 7.30 ഓടെ മൃതദേഹം പുനരധിവാസ കേന്ദ്രത്തിലെത്തിച്ചതിന് പിന്നാലെ ചാക്കോയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: ഷീല, മക്കള്‍: സുസ്മിത എം ചാക്കോ, മനു ചാക്കോ, മരുമകള്‍: അപര്‍ണ്ണ.