CLOSE

ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോത്സവം ശനിയാഴ്ച സമാപിക്കും

Share

കാഞ്ഞങ്ങാട്: വെളളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ് എസിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്നു വരുന്ന ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോത്സവം ശനിയാഴ്ച സമാപിക്കും. വൈകുന്നേരം 4 മണിക്ക് ചേരുന്ന സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്‌സൺ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷത വഹിക്കും.

കലോത്സവ സ്മരണിക സംഗീത രത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രകാശനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, സ്മരണിക എഡിറ്റർ കുമാരൻ നാലാപ്പാടം, സംഘാടക സമിതി ഫിനാൻസ് ചെയർമാൻ പി.പി.കുഞ്ഞിക്കൃഷ്ണൻ നായർ, ബേക്കൽ എഇഒ, പി.കെ സുരേഷ്‌കുമാർ, സ്‌കൂൾ പിടിഎ പ്രസിഡന്റ് കെ.ജയൻ, മദർ പിടിഎ പ്രസിഡന്റ് വി.വി.തുളസി, പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഷൈജു ഫിലിപ്പ്, സീനിയർ അസിസ്റ്റന്റ് ലളിതാഞ്ജലി, പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് സ്‌കറിയ, ഫിനാൻസ് കമ്മിറ്റി കൺവീനർ, പി.വി.ഗീത എന്നിവർ പ്രസംഗിച്ചു. സ്മരണിക കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. സ്മരണിക കമ്മിറ്റി കൺവീനർ പി.വിഷ്ണു നമ്പൂതിരി സ്വാഗതവും ചെയർമാൻ കെ.എം.സുധാകരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *