CLOSE

നടന്‍ കമലഹാസന്‍ ആശുപത്രിയില്‍

Share

ചെന്നൈ: നടന്‍ കമലഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതെന്നാണ് കമലഹാസനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നടന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടന് പനി ബാധിച്ചിരുന്നതായും അതിന് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് താരത്തിന് പനി പിടിപെട്ടത്. ഹൈദരാബാദില്‍ വെച്ച് ഡയറക്ടര്‍ വിശ്വനാഥനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ കമലഹാസന്‍ പങ്കുവെച്ചിരുന്നു. കൂടാതെ ഹൈദരാബാദില്‍ നിരവധി പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ചെന്നൈയില്‍ തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *