CLOSE

തൃശൂരില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്

Share

തൃശൂര്‍ : തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരില്‍ നിന്ന് തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 30 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. 8 മണിയോടെയായിരുന്നു അപകടം.

പഴയന്നൂരിലെ പ്രധാനപാതയില്‍ പണി നടക്കുന്നതിനാല്‍ ബൈപ്പാസിലൂടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാധമിക നിഗമനം. വാഹനത്തില്‍ സ്ത്രീകളും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്. 8.30 യോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. മുഴുവന്‍ പേരെയും മറിഞ്ഞ ബസില്‍ നിന്ന് പുറത്തെടുത്തു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവറടക്കം മൂന്ന് പേരുടെ നിലഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *