CLOSE

കാസര്‍കോട് ജില്ലയില്‍ 49 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.

Share

ചികിത്സയിലുണ്ടായിരുന്ന 28 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 352 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 840

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4060 പേര്‍.

വീടുകളില്‍ 3740 പേരും സ്ഥാപനങ്ങളില്‍ 320 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4060 പേരാണ്. പുതിയതായി 249 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1540 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര 1385 ആന്റിജന്‍ 152 ട്രൂനാറ്റ് 3 ) 310 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 207 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 43 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 28 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143,881 പേര്‍ക്കാണ്.ഇതുവരെ 142,257 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.