CLOSE

കാസര്‍കോട് ജില്ലയില്‍ 574 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.

Share

ചികിത്സയിലുണ്ടായിരുന്ന 100
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2336 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 914

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7069

വീടുകളില്‍ 6598പേരും സ്ഥാപനങ്ങളി 471പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 7069 പേരാണ്. പുതിയതായി 427പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1210സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 678 ആന്റിജന്‍ 525 ട്രൂനാട്ട് ) 105പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 337 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 299 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 100പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇത് വരെ 146716പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് 143073 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.