CLOSE

ആടിന് താടിയും സംസ്ഥാനത്തിന് ഗവര്‍ണറും ആവശ്യമുണ്ടോ?-സ്റ്റാലിന്‍

Share

ആടിന് താടിയും സംസ്ഥാനത്തിന് ഗവര്‍ണറും ആവശ്യമുണ്ടോയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നീറ്റ് പ്രവേശന പരീക്ഷയെ എതിര്‍ത്തുള്ള ബില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തിരിച്ചയച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ ട്വീറ്റ്.

ബില്‍ വിദ്യാര്‍ഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ സ്വീകാര്യമല്ലെന്നും നിയമസഭയില്‍ വീണ്ടും ബില്‍ പാസാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് തിരിക്കും.

അതിനിടെ ബില്‍ വീണ്ടും ഗവര്‍ണര്‍ക്കയക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചു. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ വീണ്ടും പാസാക്കാനും ഗവര്‍ണര്‍ക്കയച്ച് അനുമതി വാങ്ങാനും പ്രമേയം പാസാക്കി.

Leave a Reply

Your email address will not be published. Required fields are marked *