ഡല്‍ഹി: ഡല്‍ഹിക്ക് പുറമേ പഞ്ചാബിലും ഭരണത്തിലെത്തിയതോടെ ആംആദ്മി, ദേശീയ പാര്‍ട്ടിയായി മാറിയെന്ന് എഎപി വക്താവ് രാഘവ് ഛദ്ദ. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ പകരക്കാരായി ആംആദ്മി പാര്‍ട്ടി മാറിയിരിക്കുകയാണെന്നും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും രാഘവ് ഛദ്ദ പറഞ്ഞു.
‘ഞങ്ങള്‍ ഇനി ഒരു പ്രാദേശിക പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ എഎപിക്ക് ഇത് മനോഹര ദിനമാണ്. ദൈവം ഞങ്ങളെയും അരവിന്ദ് കേജ്രിവാളിനെയും അനുഗ്രഹിക്കട്ടെ. ഒരിക്കല്‍ അദ്ദേഹം രാജ്യത്തെ നയിക്കും,’ രാഘവ് ഛദ്ദ പറഞ്ഞു.
പ്രതി ബിനോയിയെ ദത്തെടുത്ത് വളര്‍ത്തിയത്: 55 കാരിയാണ് കാമുകിയെന്ന് പറയാന്‍ ബിനോയ്ക്ക് മടി, അടിമപ്പണി ചെയ്യിച്ചുവെന്ന് മൊഴി
പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം ഏകദേശം വ്യക്തമായതോടെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ 92 സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടി നേടിയിട്ടുള്ളത്. കോണ്‍ഗ്രസ് 17 സീറ്റിലും ബിജെപി രണ്ടിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്.