ബംഗളൂരു: ‘ക്രൂര വന്യമൃഗത്തെ കെട്ടഴിച്ച് വിടാന്‍’ ഉള്ള ലൈസന്‍സല്ല വിവാഹമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയെ ‘ലൈംഗിക അടിമ’ ആകാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണത്തില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള നാഴിക്കല്ലായ വിധിയിലാണ് ബുധനാഴ്ച കോടതിയുടെ അഭിപ്രായ പ്രകടനം. ‘ക്രൂരമായ വന്യമൃഗത്തെ കെട്ടഴിച്ചുവിടാനുള്ള പ്രത്യേക അവകാശമോ, അനുമതിയോ വിവാഹം നല്‍കുന്നില്ല. നല്‍കാനാകില്ല. എന്റെ അഭിപ്രായത്തില്‍ നല്‍കുന്നതിന് വ്യാഖ്യാനിക്കരുത്. ഒരു പുരുഷന് ശിക്ഷാര്‍ഹമെങ്കില്‍ പുരുഷന് ഭാര്ത്താവായിരുന്നാലും ശിക്ഷാര്‍ഹമായിരിക്കണം.’-ഹൈക്കോടതി ഉത്തരവ് പറയുന്നു.
‘ഭര്‍ത്താവാണെങ്കിലും സമ്മതമില്ലാതെ ഭാര്യയിലുള്ള ക്രൂരമായ ലൈംഗികാതിക്രമം ബലാത്സംഗമെന്നല്ലാതെ പറയാനാവില്ല. അത്തരം ലൈംഗികാതിക്രമം ഭാര്യയുടെ മാനസികാവസ്ഥയില്‍ ഗൗരവായ പ്രത്യാഘതാകങ്ങളുണ്ടാക്കും. അതിന് ശാരീകമായും മാനസികമായും ആഘാതമുണ്ട്. ഭര്ത്താക്കന്മാരുടെ അത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ ആത്മാവില്‍ പോറലേല്‍പ്പിക്കും. അതിനാല്‍ നിശബ്ദതയുടെ ശബ്ദം നിയമനിര്‍മാതാക്കള്‍ കേള്‍ക്കേണ്ടത് അനിവാര്യമാണ്’- വിധിയില്‍ കോടതി അഭിപ്രായപ്പെട്ടു.
‘ഭാര്ത്താക്കന്മാരാണ് ഭാര്യമാരുടെ അധികാരികളെന്നും അവരുടെ ശരീരവും മനസും ആത്മാവും ഇല്ലായ്മ ചെയ്യണമെന്നും’ കാലങ്ങളായും പരമ്പരാഗതമായുള്ള ചിന്തയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് രാജ്യത്ത് ഇത്തരം കേസുകള്‍ കൂണുപോലെ മുളയ്ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വൈവാഹിക ജീവിതത്തില്‍ ഭര്‍ത്താവ് നടത്തുന്ന ബലാത്സംഗം ഇന്ത്യയില്‍ കുറ്റകരമല്ല. ഇതിനായി വര്‍ഷങ്ങളായി പ്രചാരണം നടക്കുന്നുണ്ട്.
ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റമായി കണക്കാക്കണമല്ല പറയുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. നിയമസഭയാണ് അത് പരിഗണിക്കേണ്ടത്. ഭാര്യയെ മാനഭംഗത്തിനിരയാക്കിയെന്ന ആരോപണത്തില്‍ ഭര്‍ത്താവിനെതിരെ ചുമത്തിയിരിക്കുന്ന ബലാത്സംഗ കുറ്റം മാത്രമാണ് കോടതിയുടെ മുന്പിലെന്നും വ്യക്തമാക്കി.
വിവാഹത്തിന്റെ തുടക്കം മുതല്‍ ഭര്‍ത്താവ് ലൈംഗിക അടിമയപ്പോലെയാണ് പെരുമാറിയതെന്ന് ഭാര്യ കോടതിയില്‍ നല്കിയ പരാതിയുമായി ബന്ധപ്പെട്ടാണ് കേസ്. ക്രൂരമായ പെരുമാറ്റമാണ് ഭര്‍ത്താവിന്റേതെന്നും സ്ത്രീ വിവരിച്ചു. മകളുടെ മുന്പില് വച്ചുപോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നുവെന്ന് ഭാര്യ പറഞ്ഞു.