CLOSE

ഹിജാബ് കേസില്‍ അടിയന്തര വാദമില്ലെന്ന് സുപ്രീം കോടതി

Share

ന്യൂഡല്‍ഹി: ഹിജാബ് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ലെന്ന് വിലയിരുത്തി, ക്ലാസ് റൂമുകളില്‍ അത് വിലക്കിയ കര്‍ണാടക ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരില്‍ ഒരാളാണ് കേസില്‍ എത്രയും പെട്ടെന്ന് വാദം വേണമെന്ന് ആവശ്യപ്പെട്ടത്.

മാര്‍ച്ച് 28ന് പരീക്ഷകള്‍ തുടങ്ങുകയാണെന്നും അതിനാല്‍ നേരത്തേ വാദം വേണമെന്നുമാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. പരീക്ഷാ ഹാളില്‍ ഹിജാബ് ധരിച്ച് കയറാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിക്കാരി അറിയിച്ചു.

എന്നാല്‍ ഹിജാബിന്റെ കാര്യത്തില്‍ പരീക്ഷയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും കാര്യങ്ങളെ വലിയ ഒച്ചപ്പാടില്‍ എത്തിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.