CLOSE

ഒരു വയസുള്ള കുഞ്ഞിന്റെ വായില്‍ ഭക്ഷണം കുത്തി നിറച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

Share

കോയമ്പത്തൂര്‍: ഒരു വയസുള്ള കുഞ്ഞിന്റെ വായില്‍ ഭക്ഷണം നിറച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. സംഭവത്തില്‍ നീലഗിരി ഉദയ് വാഷര്‍മാന്‍പേട്ട് സ്വദേശി ഗീതയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബോധം കെട്ട് വീണെന്നു പറഞ്ഞാണ് മകനുമായിട്ടാണ് ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അസ്വഭാവികത തോന്നിയ ഡോക്ടര്‍ കുട്ടിയെ പോസ്റ്റ്മോര്‍ട്ടം ചെയ്തു.

പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞ് മരിച്ചത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചത് എന്ന് മനസിലായത്. മാത്രമല്ല കുഞ്ഞിന് നല്‍കിയ ഭക്ഷണത്തില്‍ മദ്യം കലര്‍ത്തിയിരുന്നതായും തെളിഞ്ഞു. കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിച്ചതായും പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ ഗീതയ്ക്ക് സംശയം ഉണ്ടാകാത്ത രീതിയില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഗീത രണ്ടു തവണ വിവാഹിതയായതാണ്. കോയമ്പത്തൂര്‍ സ്വദേശിയായ കാര്‍ത്തിക്കിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസുമുള്ള ആണ്‍കുട്ടികളുമായി ഊട്ടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് കാര്‍ത്തിക്കുമായി ഇവര്‍ പിണങ്ങുന്നത്. ഗീതയുമായി പിണങ്ങിയതോടെ കാര്‍ത്തിക് മൂന്ന് വയസുള്ള മൂത്ത മകനൊപ്പം കോയമ്പത്തൂരിലേക്ക് പോയി.

എന്നാല്‍ ഗീത ഇളയ കുഞ്ഞായ നിതിനുമായി ഊട്ടിയിലുമായിരുന്നു താമസം. കുഞ്ഞിന്റെ മരണ ശേഷം പോലീസ് അസ്വാഭിക മരണത്തിന് കേസ് എടുക്കുകയും ഗീതയെ വിശദമായ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ സ്വകാര്യ ജീവിതത്തിന് കുഞ്ഞ് വെല്ലുവിളിയാണെന്ന് മനസിലായതോടെ കൊലപ്പെടുത്തിയതാണെന്ന് ഗീത പോലീസിന് മൊഴി നല്‍കിയത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് മകന്‍ തടസമെന്ന് തോന്നിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സ്വാഭാവിക മരണമെന്ന തോന്നിപ്പിക്കുന്നതിനായിരുന്നു കുഞ്ഞിന്റെ വായില്‍ ഭക്ഷണം കുത്തി നിറച്ചതെന്നും ഇവര്‍ മൊഴിയില്‍ വിശദമാക്കി.

Leave a Reply

Your email address will not be published.