CLOSE

മകളുടെ മൃതദേഹവുമായി പിതാവ് 10 കിലോമീറ്റര്‍ നടന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍

Share

റായ്പുര്‍: ഏഴ് വയസുകാരിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പിതാവ് ചുമന്നത് പത്ത് കിലോമീറ്റര്‍. ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയിലാണ് ലഖാന്‍പുര്‍ ജില്ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മരിച്ച ബാലികയെ അച്ഛന്‍ ഈശ്വര്‍ ദാസ് വീട്ടിലേക്ക് കാല്‍നടയായി ചുമന്നുകൊണ്ടു പോയത്. പിതാവ് മകളുടെ മൃതദേഹം ചുമന്ന് കൊണ്ടുപോകുന്നത് പകര്‍ത്തി ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഈ വീഡിയോ അതിവേഗത്തില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി ടി.എസ് സിംഗ് ദിയോ. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ വാഹനം എത്തുന്നത് വരെ കുട്ടിയുടെ പിതാവിനോട് കാത്തിരിക്കാന്‍ പ്രേരിപ്പിക്കണമായിരുന്നു എന്നും ഇത്തരമൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്നും മന്ത്രി പറഞ്ഞു.

കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ അസിസ്റ്റന്‍ ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞത് ഈശ്വര്‍ദാസ് ശവപ്പെട്ടിക്ക് വേണ്ടി കാത്തിരിക്കാതെ മൃതദേഹവുമായി പോവുകയായിരുന്നു എന്നാണ്. കുട്ടിയുടെ ഓക്സിജന്‍ നില വളരെ താഴ്ന്ന നിലയില്‍ ആയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചുമയുമുണ്ടായിരുന്നു. ആവശ്യമായ ചികിത്സ ഒരുക്കിയെങ്കിലും വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളായി. രാവിലെ 7.30നാണ് കുട്ടി മരിച്ചത്. ശവപ്പെട്ടി ഉടനെയെത്തുമെന്ന് തങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. 9.20 ഓടെ ശവപ്പെട്ടി എത്തി, എന്നാല്‍ അപ്പോഴേക്കും അവര്‍ മൃതദേഹവുമായി പോയിരുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്.

Leave a Reply

Your email address will not be published.