ജയ്പൂര്‍: പഞ്ചാബിലെ മിന്നും വിജയത്തിന് ശേഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനില്‍ നിലവിലുള്ള എല്ലാ ജില്ല യൂനിറ്റുകളും ആം ആദ്മി പാര്‍ട്ടി പിരിച്ചു വിട്ടു.
സംസ്ഥാനത്ത് സംഘടന വിപുലീകരിക്കാന്‍ വേണ്ടിയാണിതെന്ന് നേതാക്കള്‍ അറിയിച്ചു. രാജസ്ഥാനിലെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ എ.എ.പിയിലേക്ക് സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മൂന്ന് മാസം നീളുന്ന അംഗത്വ കാമ്ബയിന് തുടക്കം കുറിക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന അംഗത്വ കാമ്ബയിനില്‍ 1000 പേരാണ് പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കാമ്ബയിന് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ തീരുമാനമെടുത്തു.
നാളെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന ആവേശത്തില്‍ ഒരോ ദിവസവും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വിനയ് മിശ്ര പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പരാജയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. സംഘടനയില്‍ നവീകരണം നടത്തും. അംഗത്വ കാമ്ബയിനില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജില്ലയിലും സംസ്ഥാന തലത്തിലും പദവികള്‍ നല്‍കും -മിശ്ര പറഞ്ഞു.
10 വര്‍ഷമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് സജീവമാണെങ്കിലും സംഘടന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നിട്ടില്ല. ക്ലീന്‍ ഇമേജുള്ള നല്ല നേതാക്കന്മാരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ് പറഞ്ഞു.