CLOSE

വര്‍ക്ക് ഔട്ടില്‍ വിട്ടു വീഴ്ചയില്ല; അമ്മയാകാനൊരുങ്ങി കാജല്‍ അഗര്‍വാള്‍

Share

അമ്മയാവാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍. ഗര്‍ഭകാലത്തെ കുറിച്ചും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിനെ കുറിച്ചും പങ്കുവെക്കുകയാണ് താരമിപ്പോള്‍.ഗര്‍ഭകാലത്തെ വര്‍ക്ക് ഔട്ടും യോഗ ക്ലാസുകളുമായി തിരക്കിലാണ് താരം.

വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. മികച്ച പ്രതികരണമാണ് വീഡിയോക്ക് ഇതിനോടകം തന്നെ ലഭിച്ചത്.

ഗ്ലോബല്‍ സ്പാ മാഗസിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് കാജല്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചത്. ആദ്യത്തെ മൂന്ന് മാസം കഠിനമായിരുന്നുവെന്ന് താരം പറയുന്നു. ഗര്‍ഭിണിയാകുമ്‌ബോള്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്നു. ആ മാസങ്ങളില്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിട്ടുമുണ്ട്. ഇതെല്ലാം യോഗയും നടത്തവും നല്ല ഭക്ഷണവും കഴിച്ചാണ് മറികടന്നതെന്നും കാജല്‍ പറയുന്നു.

Leave a Reply

Your email address will not be published.