ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് കാമുകിയും ഇന്ത്യക്കാരിയുമായ വിനി രാമനെ ‘വീണ്ടും’ വിവാഹം ചെയ്തു.
മാര്‍ച്ച് 18-ന് ക്രിസ്തീയ മതാചാരപ്രകാരം വിവാഹിതരായ ഇരുവരും ഇന്നലെ തമിഴ് ആചാരപ്രകാരമാണ് വീണ്ടും വരണമാല്യം അണിയിച്ചത്.
അടുത്ത ബന്ധുക്കളും സുഹൃത്തക്കളും മാത്രമാണ് ഇക്കുറിയും ചടങ്ങുകളില്‍ പങ്കെടുത്തത്. പച്ചയും ഓറഞ്ചും കലര്‍ന്ന സാരിയില്‍ വിനിയും പരമ്ബരാഗത തമിഴ് രീതിയിലുള്ള കൂര്ത്തയണിഞ്ഞ് മാക്സ്വെല്ലും നില്ക്കുന്ന ചിത്രങ്ങള്‍ ഇരുവരും സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തമിഴ്നാടിന്റെ മരുമകനായി മാറിയ ഓസീസ് താരത്തിന് ആശംസകളുമായി ഐ.പി.എല്‍. ടീം ചെന്നൈ സൂപ്പര്‍ കിങ്സും ട്വിറ്ററില്‍ രംഗത്തെത്തി. ഇരുവരുടേയും ഫോട്ടോയും ”മാക്സ് ചെന്നൈയുടെ വരനായി. വിവാഹത്തിന് ആയിരിം മംഗളാശംസകള്‍. പുതിയ പങ്കാളിത്തത്തിന് അനേകം വിസിലടികള്‍.” എന്ന കുറിപ്പും സി.എസ്.കെ. പങ്കുവച്ചു.