ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്ന എല്‍ഡിഎഫ് തീരുമാനത്തിനോടൊപ്പം നില്‍ക്കുന്നുവെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്. പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ച് ശരിയായ വിശദീകരണം നല്കിയാല് പ്രതിഷേധം തണുക്കുമെന്ന് ടി പി പീതാംബരന് പറഞ്ഞു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി അതിനായി ശ്രമിക്കുന്നുണ്ടെന്നും ധൃതിപിടിച്ചുള്ള തീരുമാനമല്ല സില്‍വര്‍ ലൈന്‍ പദ്ധതി എന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ പല പാര്‍ട്ടികള്‍ക്കും അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് എന്‍സിപിയുടെ പ്രതികരണം.