CLOSE

മോദിയുടെ ചിത്രം വീട്ടില്‍ സൂക്ഷിച്ചതിന് ഭീഷണി; കേസെടുത്ത് പോലീസ്

Share

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വീട്ടില്‍ വെച്ചതിന്റെ പേരില്‍ ഭീഷണി.

മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പിര്‍ ഗലി സ്വദേശിയായ യൂസഫാണ് ഭീഷണി നേരിട്ടത്. ഇതോടെ യൂസഫ് പോലീസില്‍ പരാതി നല്‍കി.

വാടക വീട്ടിലാണ് യൂസഫ് താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ ഇടപെടലുകളിലും ആശയപ്രകടനങ്ങളിലുമുള്ള താല്‍പര്യ പ്രകാരം അദ്ദേഹം വീട്ടില്‍ മോദിയുടെ ചിത്രം സൂക്ഷിച്ചിരുന്നു. എന്നാല്‍ യൂസഫ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെത്തി ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യൂസഫ് പോലീസില്‍ പരാതിപ്പെട്ടത്.

യൂസഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ ഡിസിപി അറിയിച്ചു. യൂസഫ് താമസിക്കുന്ന വീട്ടില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള ചിത്രം വെയ്ക്കുന്നത് അനുവദിക്കാതിരുന്നാല്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

Leave a Reply

Your email address will not be published.