CLOSE

ലൈംഗികപീഡന കേസില്‍ കുടുങ്ങി കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ

Share

പ്രശസ്ത കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി, രണ്ടുവര്‍ഷം പഴയ സംഭവത്തില്‍ കോറിയോഗ്രാഫര്‍ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്.

2020 ല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഒരു സഹനര്‍ത്തകിയാണ് ഗണേഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. രണ്ടു വര്‍ഷം പഴയ സംഭവത്തില്‍ മുംബൈ പോലീസ് കേസേടുത്തതോടെ കോറിയോഗ്രാഫറുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്.

കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ വലിയ നടപടിയാണ് മുംബൈ പോലീസ് കൈക്കൊണ്ടിരിയ്ക്കുന്നത്. ഗണേഷിനെതിരെ IPC 354-A, 354-C, 354-D വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2019ലാണ് സംഭവം നടക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ തൊഴില്‍ ലഭിക്കണമെങ്കില്‍ ഇയാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഗണേഷ് പറഞ്ഞതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതിന് ശേഷം 2020ല്‍, ഒരു യോഗത്തില്‍ ഗണേഷിന്റെ നടപടിയെ യുവതി എതിര്‍ത്തപ്പോള്‍, അവരെ എല്ലാവരുടെയും മുന്നില്‍ വെച്ച് അസഭ്യം പറഞ്ഞു. ഇത് മാത്രമല്ല, കൊറിയോഗ്രാഫറുടെ സഹായിയും മര്‍ദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ ഗണേഷ് ആചാര്യക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ആചാര്യയ്ക്ക് കുരുക്ക് മുറുകുന്നതായാണ് സൂചന.

നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ ബോളിവുഡ് സിനിമാലോകത്തെ വലിയ പേരാണ്. എന്നാല്‍, സംഭവത്തില്‍ ഗണേഷ് ആചാര്യയില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.

Leave a Reply

Your email address will not be published.