കൊല്ലം: സ്വകാര്യ ബസില്‍ മോഷണം നടത്തിയ രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പൊലീസ് പിടിയില്‍. കോയമ്പത്തൂര്‍ റെയില്‍വേ കോളനിയില്‍ 24 -എ യില്‍ കൗസല്യ (22), റെയിന്‍ബോ കോളനിയില്‍ കറുപ്പന് ഭാര്യ ഭവാനി (ശാന്തി-28 ) എന്നിവരാണ് പിടിയിലായത്. ഇളമ്പളളൂര്‍ -അമ്മച്ചിവീട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.
ഇളംമ്പള്ളൂരില് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ബസില്‍ ആയിരുന്നു മോഷണശ്രമം നടത്തിയത്. സരസ്വതി, റഷീദ എന്നിവരുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇവര്‍ പിടിയിലായത്. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ബാലചന്ദ്രന്, അഷറഫ്, എഎസ്ഐ മിനുരാജ്, എസ് സിപിഒ ജലജ, സിപിഓ സജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.