CLOSE

കശ്മീരിലെ ഭീകരര്‍ക്ക് ഭീതിയുടെ നാളുകള്‍ : സൈന്യം കൊന്നുതള്ളിയത് 42 പേരെ

Share

കശ്മീര്‍: താഴ്വരയിലെ ഭീകരര്‍ക്ക് കുറച്ചായി അശാന്തിയുടെ നാളുകളാണ്. ഇന്ത്യന്‍ സൈന്യം കൊന്നു തള്ളിയത് 42 ഭീകരരെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ നിരവധി പേര്‍ വിദേശികളായ ഭീകരന്മാരാണ്. ഇന്ത്യന്‍ സൈന്യം ഭീകരവേട്ട കൂടുതല്‍ കര്‍ശനമാക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഭീകരവേട്ടയുടെ കണക്കാണിത്. ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കശ്മീരില്‍ ഭീകരര്‍ കുറച്ചായി നിരപരാധികളായ സാധാരണക്കാരെയാണ് ഉന്നം വയ്ക്കുന്നത്. ലോകമെങ്ങും ഭക്തിയും പ്രാര്‍ത്ഥനകളും കൊണ്ട് നിറയുമ്‌ബോള്‍, ഇവിടെ മാത്രം പൗരന്മാരുടെ കുരുതിയാണ് നടക്കുന്നത്. യാതൊരു കാരണവശാലും ഇത് അനുവദിക്കാനാവില്ലെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *