CLOSE

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സുപ്രീംകോടതി

Share

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സുപ്രീംകോടതി. ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തന സജ്ജമാകുംവരെ അണക്കെട്ടിന്റെ സുരക്ഷയുട എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്കാകും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വാദത്തിനിടെ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.

അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്‌നാട് കൃത്യത പാലിക്കുന്നില്ലെന്നായിരുന്നു കേരളത്തിന്റെ ഭാഗത്തുനിന്നുള്ള പ്രധാന പരാതി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതിനാല്‍ വീടുകളില്‍ വെള്ളം കയറുന്നതടക്കം കേരളം ഉന്നയിച്ചിരുന്നു. കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നതോടെ റൂള്‍കര്‍വ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി മേല്‍നോട്ട സമിതിക്ക് തീരുമാനമെടുക്കാനാകും.

മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനവും കോടതി കൈക്കൊണ്ടു. എന്നാല്‍ സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക വിദഗ്ധരെകൂടി ഉള്‍പ്പെടുത്തി സമിതി ശക്തിപ്പെടുത്താനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.