ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയിലെ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ, ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി വന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് വ്യക്തമാക്കി. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ, പോലീസ് സ്കൂളുകളില്‍ പരിശോധന നടത്തുകയാണെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു.
മഹാദേവപുരയിലെ ഗോപാലന് ഇന്റര്‍നാഷണല്‍ സ്കൂള്‍, ഗോവിന്ദാപുരയിലെ ഇന്ത്യന്‍ പബ്ലിക്ക് സ്കൂള്‍, സുലകുണ്ടയിലെ ഡല്‍ഹി പബ്ലിക്ക് സ്കൂള്‍, ഇലക്ട്രോണിക് സിറ്റിയിലെ എബനെസര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഹെന്നൂരിലെ സെന്റ് വിന്‍സെന്റ് പല്ലോട്ടി സ്കൂള്‍, മറാത്തഹള്ളിയിലെ ന്യൂ അക്കാദമി സ്കൂള്‍ എന്നിവക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നിട്ടുള്ളത്.
ഹിജാബ് വിവാദത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎസ് തീവ്രവാദികളുടെ വീഡിയോ സന്ദേശം പുറത്തു വന്നതിന് പിന്നാലെ, സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി ഉയര്‍ന്നത് കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം, ബോംബ് ഭീഷണി സന്ദേശം ലഭിച്ച ഉടനെ വിദ്യാര്‍ത്ഥികളെയെല്ലാം സ്കൂളുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. ഇ മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധന തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നും പോലീസ് അറിയിച്ചു.