CLOSE

കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

Share

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ടൊറന്റോ പോലീസിന്റെ പിടിയില്‍. ഇയാള്‍ മറ്റൊരാളെ കൂടി കൊന്നതായി പോലീസ് പറയുന്നു.

സെനെക കോളേജിലെ ഒന്നാം വര്‍ഷ മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയും ഉത്തര്‍ പ്രദേശ് ഗാസിയാബാദ് സ്വദേശിയുമായ കാര്‍ത്തിക് വാസുദേവ് ഏപ്രില്‍ ആദ്യമാണ് വെടിയേറ്റുമരിച്ചത്. ജോലിക്കു പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ കാര്‍ത്തിക്കിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമി ഒളിവില്‍പോയി. എന്നാല്‍ തുടര്‍ച്ചയായ തെരച്ചിലിനൊടുവില്‍ പ്രതിയെന്ന് സംശയിക്കുന്ന റിച്ചാര്‍ഡ് ജൊനാതന്‍ എഡ്വിനെ ടൊറന്റോ പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാര്‍ത്തിക്കിനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ജൊനാതന്‍ എഡ്വിന്‍, എലിയ എലേസര്‍ മഹേപത് എന്നയാളെയും വധിച്ചതായും പോലീസ് സംശയിക്കുന്നു. കാര്‍ത്തിക് മരിച്ച് രണ്ട് ദിവസങ്ങള്‍ക്കുശേഷമാണ് എലിയ മഹേപത് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published.